പത്തനംതിട്ട: ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 ന്റെ പരിധിയിലുള്ള വിവിധ വകുപ്പുകളുടെ ജില്ലയിലെ പദ്ധതി നിര്‍വഹണ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് സംസ്ഥാന ഭക്ഷ്യ കമ്മീഷന് അംഗങ്ങളായ സബിദാ ബീഗം, മുരുകേഷ് ചെറുനാലി എന്നിവരുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു.
കമ്മീഷന്റെ ജില്ലാതല പരാതി പരിഹാര ഓഫീസറായ പത്തനംതിട്ട അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബി. ജ്യോതി അധ്യക്ഷത വഹിച്ചു. പൊതുവിതരണം, വനിതാ ശിശു വികസനം, പൊതു വിദ്യാഭ്യാസം വകുപ്പുകളുടെ ജില്ലാതല ഓഫീസര്‍മാര്‍ കഴിഞ്ഞ അഞ്ച് മാസം വകുപ്പ് വഴി നടപ്പാക്കിയ ഭക്ഷ്യ ഭദ്രതാ പദ്ധതി നിര്‍വഹണത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലയിലെ ഭക്ഷ്യ ഭദ്രതാ പദ്ധതികളുടെ നിര്‍വഹണം ഫലപ്രദമായി നടക്കുന്നതായി വിലയിരുത്തി. ഭക്ഷ്യ ഭദ്രതാ നിയമത്തെകുറിച്ചുള്ള ബോധവത്കരണ ക്ലാസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കും. ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ക്കുവേണ്ടി സുഭാഷ് കുമാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ കെ. ആര്. ജയശ്രീ, ജില്ലാ നൂണ്മീല് സൂപ്പര്‍വൈസര്‍ വിജയശ്രീ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു